കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റില്‍ കുട്ടികള്‍ തിരഞ്ഞത് സെക്‌സ്

  • By Staff
Google Oneindia Malayalam News

Kid Online
ലോസ്ആഞ്ജലസ്: 2009ല്‍ ഇന്റര്‍നെറ്റില്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവാക്ക് സെക്‌സ് ആണെന്ന് റിപ്പോര്‍ട്ട്.

ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്ഥാപനമായ നോര്‍ട്ടന്‍ വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പതിനെട്ട് വയസ്സിന് താഴെയുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഏറ്റവും കൂടുതലായി തിരഞ്ഞ വാക്കുകള്‍ യുട്യൂബ്, ഗൂഗിള്‍, ഫേസ്ബുക്ക് എന്നിവയാണ്. സെക്‌സ്, പോണ്‍ എന്നീ വാക്കുകളാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.

കുട്ടികള്‍ളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് ആശങ്കകള്‍ ഉണ്ടാക്കുന്നതാണ് ഈ കണ്ടെത്തലെന്നും ഇത് മാതാപിതാക്കള്‍ക്കുള്ള ഒരു പാഠം കൂടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആണ്‍കുട്ടികള്‍ സെര്‍ച്ച ്‌ചെയ്ത് 25ഓളം വാക്കുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുമായി ബന്ധപ്പെട്ടതാണ്. ഗെയിം, ഷോപ്പിങ്, അഡല്‍ട്ട് ടേംസ് എന്നീ വാക്കുകളും അവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

പെണ്‍കുട്ടികളും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ആകൃഷ്ടരാണ്. മ്യൂസിക്, മൂവീസ്, സെലിബ്രിട്ടീസ്, ടെലിവിഷന്‍ ഷോസ് തുടങ്ങിവയവാണ് പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാര്യങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X