ലൈംഗികാപവാദം: തിവാരി മാപ്പു പറഞ്ഞു

യാതൊരു തെറ്റും ചെയ്‌തിട്ടില്ലെന്നും ലൈംഗികാപവാദം രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു .
തെലുങ്കാന സമരത്തേത്തുടര്‍ന്നു പ്രതിസന്ധി നിലനില്‍ക്കേ സംസ്‌ഥാനത്ത് അരാജകത്വം സൃഷ്‌ടിക്കാന്‍ ലക്ഷ്യമിട്ടാണു എനിക്കെതിരേ ലൈംഗികാപവാദം കെട്ടിച്ചമച്ചത്. സ്‌ത്രീകളോടു സംസാരിക്കുന്നതുപോലും അപകടകരമായി മാറിയിരിക്കുകയാണ്. ആര്‍ക്കും ആരോപണം ഉന്നയിക്കാം. ലൈംഗികാപവാദം നൂറുശതമാനം തെറ്റാണ്- തിവാരി പറഞ്ഞു.
സജീവരാഷ്‌ട്രീയത്തില്‍നിന്നു വിരമിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എണ്‍പത്തിയാറുകാരനായ അദ്ദേഹം വ്യക്തമാക്കി.
തെലുങ്ക് പ്രാദേശിക ടിവി ചാനല്‍ 'എബിഎന്‍ ആന്ധ്രാജ്യോതി'യാണ് രാജ്‌ഭവനില്‍ തിവാരിയുമായി രൂപസാദൃശ്യമുള്ളയാള്‍ മൂന്നു സ്‌ത്രീകളുമായി കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്‌തത്.












Click it and Unblock the Notifications