കോഴിക്കോട് സ്ഫോടനം: മുഖ്യപ്രതി പിടിയില്‍

കോഴിക്കോട് സ്‌ഫോടനത്തിനുപയോഗിച്ച സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ക്ലോക്ക് റൂമില്‍ ബോംബ് സ്ഥാപിച്ചതും യൂസഫാണന്നും ഇയാള്‍ തടിയന്റവിടെ നസീറിന്റെ ഉറ്റസഹായിയാണ് യൂസഫെന്നും പോലീസ് പറയുന്നു.
മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡില്‍ ബോംബ് സ്ഥാപിച്ചത് എറണാകുളം കളക്ട്രേറ്റ് സ്‌ഫോടനക്കേസില്‍ പിടിയിലായ ഹാലിമാണന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
രാജ്യാന്തരബന്ധങ്ങളുള്ള ഭീകരര്‍ കോഴിക്കോട് സ്‌ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതിന്റെ സൂചനകള്‍ ലഭിച്ച പശ്ചാത്തലത്തില്‍ ഭീകരപ്രവര്‍ത്തനക്കേസുകള്‍ അന്വേഷിക്കുന്ന എന്‍ഐഎ ആണ് ഈ കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. യൂസഫിനേയും എന്‍.ഐ.എക്ക് കൈമാറും.
2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് നഗരത്തിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തും മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡിലും സ്‌ഫോടനങ്ങള്‍ നടന്നത്. ഉച്ചയോടെയാണ് 20 മിനിറ്റിനിടെ കോഴിക്കോട്ട് മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്തും മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിനകത്തും സ്‌ഫോടനമുണ്ടായത്.












Click it and Unblock the Notifications