ട്വിറ്റര്‍ പോസ്റ്റ്: തരൂരിനെ കൃഷ്ണ തിരുത്തി

കേന്ദ്രം വിസാ ചട്ടങ്ങള്‍ കര്‍ക്കശമാക്കിയതിനെ ട്വിറ്ററിലൂടെ വിമര്‍ശിച്ച തരൂരിന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ താക്കീത് നല്‍കി.
കേന്ദ്ര തീരുമാനങ്ങളില്‍ തരൂര്‍ പൊതുചര്‍ച്ച നടത്തരുതെന്നും ഇത്തരം അഭിപ്രായങ്ങള്‍ സര്‍ക്കാറിന്റെ നാല് ചുവരുകളിലാണ് പറയേണ്ടതെന്നും കൃഷ്ണ ചൂണ്ടിക്കാട്ടി.
രാജ്യ സുരക്ഷയ്ക്കുവേണ്ടിയാണ് കേന്ദ്രം ചട്ടം കര്‍ക്കശമാക്കിയതെന്ന് കൃഷ്ണ പറഞ്ഞു. പുതിയ ചട്ടം രാജ്യസുരക്ഷയ്ക്ക് ഉതകുമോയെന്ന് തരൂര്‍ ട്വിറ്ററില്‍ സംശയം പ്രകടിപ്പിച്ചിരുന്നു മുംബൈ ആക്രമണത്തിനെത്തിയ ഭീകരന്മാര്‍ക്ക് വിസ ഉണ്ടായിരുന്നില്ലെന്നും വിനോദസഞ്ചാരികളെത്താത്ത നാടായി ഇന്ത്യയെ മാറ്റാന്‍ അനുവദിക്കണോ എന്നുമായിരുന്നു തരൂരിന്റെ ചോദ്യം.
സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഏറെ ഗൗരവമുള്ളതാണെന്നും അത് നടപ്പില്‍ വരുത്തുമെന്നും കൃഷ്ണ പറഞ്ഞു. പുതിയ വിസാചട്ടത്തില്‍ ആഭ്യന്തരമന്ത്രാലയത്തിനും വിദേശകാര്യമന്ത്രാലയത്തിനും അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം അറിയിച്ചു.
വിവാദത്തെക്കുറിച്ച് തരൂര്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. പ്രശ്‌നത്തെ കോണ്‍ഗ്രസ്സും ഗൗരവമായി എടുത്തിട്ടില്ല. സര്‍ക്കാറിന് സുരക്ഷാപ്രശ്‌നങ്ങളുണ്ടെങ്കിലും തരൂരിന്റെത് മനുഷ്യത്വപരമായ പരാമര്‍ശം മാത്രമാണെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. എന്നാല്‍, ചില പാര്‍ട്ടി നേതാക്കള്‍ക്ക് തരൂരിന്റെ പരാമര്‍ശത്തില്‍ എതിര്‍പ്പുണ്ട്.
വിനോദസഞ്ചാരികള്‍ക്കുള്ള വിസ ചട്ടങ്ങള്‍ സര്‍ക്കാര്‍ കര്‍ക്കശമാക്കിയതിനെയാണ് തരൂര്‍ ട്വിറ്ററില്‍ പരിഹസിച്ചത്. പുതിയ ചട്ടമനുസരിച്ച് ആറു മാസത്തേക്കുള്ള വിസയുമായി ഇന്ത്യയിലെത്തുന്ന സഞ്ചാരി രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷമേ വീണ്ടും മടങ്ങിയെത്താവൂ എന്നാണ് നിബന്ധന.












Click it and Unblock the Notifications