Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ അണക്കെട്ട് നിര്‍മ്മിക്കരുത്: വൈകോ

Vaiko
കമ്പം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ പാടില്ലന്ന് എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ. അണക്കെട്ട് നിര്‍മിക്കാതിരിക്കുക മാത്രമാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനുള്ള ഏക പരിഹാര മാര്‍ഗമെന്നും വൈകോ പറഞ്ഞു.

പുതിയ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തമിഴ്‌നാടിന് ആവശ്യമായ ജലം നല്‍കുമെന്ന കേരളത്തിന്റെ നിര്‍ദ്ദേശം പ്രായോഗികമല്ല. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ രാഷ്ട്രീയം കളിക്കുകയാണ്.

അണക്കെട്ടിനു തകരാറുണ്ടന്ന കേരളത്തിന്റെ വാദം വ്യാജമാണ് പുതിയ അണക്കെട്ടു ഉണ്ടാക്കുന്നത് നിലവിലുള്ള അണക്കെട്ടു തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്- വൈകോ ആരോപിച്ചു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെ കമ്പത്ത് കേരളത്തിലേക്കുള്ള ചരക്കു വാഹനങ്ങള്‍ തടയുന്ന സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വൈക്കോ.

ഇപ്പോളത്തേത് സൂചനാ സമരം മാത്രമാണ്. പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് കേരളത്തിന്റെ ശ്രമമെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരും.

തമിഴ് നാട്ടില്‍നിന്നും കേരളത്തിലേയ്ക്കുള്ള എല്ലാ ചരക്കുനീക്കവും തടയുകയും സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് വൈക്കോ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+