കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമി ക്യാന്പ് കേസുകളും എന്‍ഐഎയ്ക്ക്

  • By Staff
Google Oneindia Malayalam News

Police
ദില്ലി: കേരളത്തിലെ തീവ്രവാദബന്ധമുള്ള കൂടുതല്‍ കേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നു.

സിമിയുടെ പാനായിക്കുളം, വാഗമണ്‍ ക്യാമ്പ്‌ കേസുകളുടെ അന്വേഷണവും ഏറ്റെടുക്കാന്‍ എന്‍ഐഎ തീരുമാനിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദ്‌, സൂറത്ത്‌ സ്‌ഫോടനപരമ്പരകള്‍ ആസൂത്രണം ചെയ്‌തത്‌ ആലുവയ്‌ക്കടുത്തുള്ള പാനായിക്കുളത്തും കോട്ടയം ജില്ലയിലെ വാഗമണിലുമാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണിത്‌.

കോഴിക്കോട്‌ ഇരട്ടസ്‌ഫോടനം, കളമശേരി ബസ്‌ കത്തിക്കല്‍, കാശ്‌മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ്‌ എന്നീ കേസുകള്‍ക്കു പുറമേയാണ്‌ പാനായിക്കുളം, വാഗമണ്‍ കേസുകള്‍കൂടി എന്‍ഐഎ ഏറ്റെടുക്കുന്നത്‌.

അഭിപ്രായവ്യത്യാസങ്ങള്‍ മൂലം സിമിയില്‍നിന്നു വേര്‍പിരിഞ്ഞ്‌ 'ഇന്ത്യന്‍ മുജാഹിദീന്‍' രൂപീകരിച്ച സംഘം അഹമ്മദാബാദ്‌, സൂററ്റ്‌ സ്‌ഫോടനങ്ങള്‍ക്കുള്ള രൂപരേഖ തയാറാക്കിയത്‌ പാനായിക്കുളത്തും വാഗമണിലും നടത്തിയ ക്യാമ്പുകളിലാണെന്ന്‌ സംസ്‌ഥാന അന്വേഷണ ഉദ്യോഗസ്‌ഥര്‍ നേരത്തേ കണ്ടെത്തിയിരുന്നു.

പാനായിക്കുളത്തു 2006-ലും പിറ്റേവര്‍ഷം വാഗമണിലും നടത്തിയ ക്യാമ്പുകളില്‍ സിമിയുടെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. പാനായിക്കുളം ക്യാമ്പില്‍ സഫ്‌ദര്‍ നഗോറിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നെന്ന്‌ ഇപ്പോള്‍ ബംഗളുരു പോലീസിന്റെ കസ്‌റ്റഡിയിലുള്ള തടിയന്റവിട നസീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പാനായിക്കുളം കേസില്‍ 18 പേരെ പ്രതിചേര്‍ത്തു തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ തയാറാക്കിയ കുറ്റപത്രം ഇപ്പോള്‍ സംസ്‌ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്‌.

സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ കോടതിയില്‍ സമര്‍പ്പിക്കും. പിന്നെ പുനരന്വേഷണം നടത്താന്‍ എന്‍ഐഎയ്‌ക്കു കോടതി അനുമതി വേണ്ടിവരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X