കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണയുമായി ചര്‍ച്ച നടത്തുമെന്ന് തരൂര്‍

  • By Staff
Google Oneindia Malayalam News

Shashi Tharoor
ദില്ലി: വിസ നിയമങ്ങല്‍ സംബന്ദിച്ച ട്വിറ്റര്‍ വിവാദത്തില്‍ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയുമായി ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍.

പ്രശ്നത്തില്‍ വിദേശകാര്യമന്ത്രി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. അദ്ദേഹത്തോടു തികഞ്ഞ ബഹുമാനമുണ്ട്. ട്വിറ്ററില്‍ ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ട്- തരൂര്‍ പറഞ്ഞു.

വിസ അനുവദിക്കുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വരുത്തിയ പുതിയ നിയന്ത്രണത്തെ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ശശി തരൂര്‍ ചോദ്യംചെയ്തതില്‍ കൃഷ്ണ നീരസം പ്രകടിപ്പിച്ചിരുന്നു.

വ്യത്യസ്തമായ എന്തെങ്കിലും അഭിപ്രായങ്ങളുണ്ടെങ്കില്‍ അതു ചര്‍ച്ചചെയ്യേണ്ടതു മന്ത്രാലയത്തിന്റെ നാലു ചുവരുകള്‍ക്കുള്ളിലാണ്. ഈ പ്രശ്നങ്ങളൊന്നും പരസ്യമായി ചര്‍ച്ചചെയ്യാനുള്ളതല്ല. സര്‍ക്കാര്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൌരവമുള്ളതാണ്.

വിദേശകാര്യ മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം ഈ കാര്യങ്ങളില്‍ അവ്യക്തതയൊന്നുമില്ല.- ഇങ്ങനെയായിരുന്നു തരൂരിന്റെ ഇടപെടലിനോട് കൃഷ്ണയുടെ പ്രതികരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X