ഹര്‍ത്താല്‍ ഭാഗികം; അങ്ങിങ്ങ് അക്രമം

ചിലയിടങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ചില അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതൊഴിച്ചാല്‍ ഹര്‍ത്താല്‍ പൊതുവേ സമാധാനപരമാണ്.
പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളില്‍ ബസ്സുകള്‍ക്കുനേരെ കല്ലേറുണ്ടായി.
കോഴിക്കോട് ജില്ലയിലെ താമരശേരിയിലും ആലപ്പുഴയിലും കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരുക്കേറ്റു.
കോഴിക്കോട് തണ്ണീര്‍പന്തലിന് സമീപവും ഹര്‍ത്താല്‍ അനുകൂലികള്‍ ബസ്സുകള്‍ തടഞ്ഞ് ടയറിന്റെ കാറ്റൊഴിച്ചുവിട്ടു. രാമനാട്ടുകരയില്‍ ബസിന് നേരെ കല്ലേറുണ്ടായി.
കണ്ണൂര്‍, വയനാട്, പാലക്കാട് എന്നിവിടങ്ങളിലും ബസ്സുകള്‍ തടയുന്നുണ്ട്. മലപ്പുറം ജില്ലയിലെ എടക്കരയില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച പത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു.












Click it and Unblock the Notifications