പിഡിപി ബന്ധം: വിഎസ് നടപടി ആവശ്യപ്പെട്ടു

സൂഫിയ മദനിയെ അറസ്റ്റുചെയ്ത സാഹചര്യമുണ്ടായിട്ടും സിപിഎം ഔദ്യോഗിക നേതൃത്വം പിഡിപിയെ തള്ളിപ്പറയാത്ത പശ്ചാത്തലത്തിലാണ് വിഎസിന്റെ നടപടി.
ശനി, ഞായര്‍ ദിവസങ്ങളില്‍ ദില്ലിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് മുമ്പുതന്നെ വിഎസ കത്തു നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
പിബി പിഡിപി ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ചര്‍ച്ച ചെയ്തിരുന്നില്ല. വിഎസിന്റെ കത്ത് പിബി പരിഗണിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല.
ബുധനാഴ്ച തുടങ്ങുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ പിഡിപി ബന്ധം ചര്‍ച്ചചെയ്യുമെന്നാണ് കരുതുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിഡിപിയുമായുണ്ടാക്കിയ രാഷ്ട്രീയ കൂട്ടുകെട്ട് തെറ്റായിപ്പോയെന്നും ഇനി അവരുമായി ബന്ധമുണ്ടാകില്ലെന്നും വിഎസ് നടത്തിയ പ്രസ്താവന ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചിരുന്നു.
വിഎസിന്റെ ഇത്തരം പ്രസ്താവനകള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് അവരുടെ വാദം.












Click it and Unblock the Notifications