കന്നഡ നടന്‍ വിഷ്ണുവര്‍ധന്‍ അന്തരിച്ചു

കന്നഡക്കും മലയാളത്തിനും പുറമെ തമിഴിലും, മൂന്ന് ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനിയിച്ചിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടി നായികനായ കൗരവര്‍ എന്ന ചിത്രത്തില്‍ അദ്ദേഹം ചെയ്ത നായകതുല്യവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
1950 സപ്തംബര്‍ 18 ന് മൈസൂരിലെ ചാമുണ്ഡിപുരയിലാണ് സമ്പത്ത് കുമാര്‍ എന്ന വിഷ്ണുവര്‍ധന്‍ ജനിച്ചത്. ഗിരീഷ് കര്‍ണാട് സംവിധാനം ചെയ്ത് വംശവൃക്ഷ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുവര്‍ദ്ധന്‍ സിനിമയിലെത്തുന്നത്.
നായകനായ ആദ്യ ചിത്രത്തിന് തന്നെ അദ്ദേ ഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു. ഏഴു തവണ മികച്ച നടനുളള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരവും ഏഴു തവണ ഫിലിംഫെയര്‍ പുരസ്‌ക്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഒട്ടേറെ കന്നട ചിത്രങ്ങള്‍ക്കു വേണ്ടി പാടിയിട്ടുള്ള വിഷ്ണുവര്‍ധന്‍ അറിയപ്പെടുന്ന പിന്നണി ഗായകന്‍ കൂടിയാണ്. നാഗരഹാവു, മുതിന ഹാര, ഹോംബിസിലു, ബന്ധന, നാഗറഹോളെ, യജമാന തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ്.
മണിച്ചിത്രത്താഴ്, ഹിറ്റ്‌ലര്‍ എന്നീ മലയാള സിനിമകളുടെ കന്നഡ റീമേക്കില്‍ വിഷ്ണുവര്‍ധനായിരുന്നു നായകന്‍. പ്രശസ്ത നടി ഭാരതിയാണു ഭാര്യ. കീര്‍ത്തി, ചന്ദന എന്നിവര്‍ വളര്‍ത്തു മക്കളാണ്.
അന്തരിച്ച വിഷ്ണുവര്‍ധനന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക












Click it and Unblock the Notifications