ഭാഭാ അറ്റോമിക് സെന്ററില്‍ തീപിടുത്തം

റേഡിയോ വികിരണപ്രശ്‌നങ്ങള്‍ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെന്ന് ബിഎആര്‍സി വൃത്തങ്ങള്‍ വ്യക്തമാക്കി.
രണ്ട് ഗവേണ വിദ്യാര്‍ത്ഥികളാണ് തീപിടുത്തത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ബിഎആര്‍സിയുടെ മൂന്നാംനിലയിലുള്ള മോഡുലര്‍ ലാബിലാണ് തീപ്പിടിത്തമുണ്ടായതെന്ന് ഡയറക്ടര്‍ ശ്രീകുമാര്‍ ബാനര്‍ജി പറഞ്ഞു.
ചൊവ്വാഴ്‌ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങള്‍ എത്തി 45 മിനിറ്റിനുള്ളില്‍ തീ അണച്ചു.
മിക്ക സമയത്തും ഏഴോളംപേര്‍ ലാബില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ചൊവ്വാഴ്‌ച രണ്ടുപേര്‍ മാത്രമേ ലാബില്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി.
ലാബില്‍ തീപ്പിടിത്തം ഉണ്ടാവാന്‍ എന്താണ് കാരണമെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് ബിഎആര്‍സിവൃത്തങ്ങള്‍ പറഞ്ഞു. കെമിസ്‌ട്രി ലാബിലെ ഉപകരണങ്ങള്‍ തീപ്പിടിത്തത്തില്‍ പൂര്‍ണമായും നശിച്ചു.












Click it and Unblock the Notifications