ജാര്‍ഖണ്ഡില്‍ ഷിബു സോറന്‍ അധികാരമേറ്റു

ബുധനാഴ്ച രാവിലെ 10.30ന് മൊറാബാദി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
ജാര്‍ഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ച ശേഷമുള്ള ഏഴാമത് മന്ത്രിസഭയാണ് ബുധനാഴ്ച അധികാരമേറ്റത്.
ജെഎംഎം, ബിജെപിഎന്നിവയുടെ 18 എംഎല്‍എമാരും ജെഡിയുവിന്റെ രണ്ടും എജെഎസ് യുവിന്റെ അഞ്ചും ജെജെഎമ്മിന്റെ ഒ എംഎല്‍എയുമാണ് അഞ്ച് പാര്‍ട്ടികളടങ്ങുന്ന കൂട്ടുകക്ഷി മന്ത്രിസഭയിലുള്ളത്.
65കാരനായ സോറനോടൊപ്പം എജെഎസ് യുവിന്റെ സുധേഷ് മഹതോ, ബിജെപിയുടെ രഘുബര്‍ദാസ് എന്നിവരും മന്ത്രിമാരായി സ്ഥാനമേറ്റു.
മുന്‍പ് രണ്ടുതവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായ സോറന്‍ എന്‍ഡിഎയുടെ പിന്തുണയോടെ അധികാരത്തിലേറുന്നത് ആദ്യമാണ്. നേരത്തേ യുപിഎ പിന്തുണയോടെയാണ് അദ്ദേഹം മുഖ്യമന്ത്രിയായത്.
അതേസമയം 81 അംഗ സഭയില്‍ 31 പേരും ക്രിമിനല്‍ കേസിലുള്‍പ്പെട്ടവരാണെന്ന് നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍.ഇ.ഡബ്ല്യു) പറഞ്ഞു.
ഇതില്‍ ഷിബു സോറന്റെ ജെഎംഎമ്മിന് 18 എംഎല്‍എമാരാണുള്ളത്. ഇതില്‍ 17 പേരും ക്രിമിനല്‍ കേസില്‍ പ്രതികളാണ്. സോറന്റെ മരുമകള്‍ സിതാ സോറന്‍ മാത്രമാണ് ക്രിമിനല്‍ കേസിലുള്‍പ്പെടാത്തത്.
ബിജെപിയിലെ എട്ടുപേര്‍ക്കെതിരെയും, എജെഎസ് യുവിന്റെ നാല് എംഎല്‍എമാര്ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്.












Click it and Unblock the Notifications