കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നസീറിനെ അറിയാമെന്ന് സൂഫിയ

  • By Staff
Google Oneindia Malayalam News

Sufiya Madhani
കൊച്ചി: ലഷ്കര്‍ ഇ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീറിനെ അറിയാമെന്നു സൂഫിയ മദനി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

നസീര്‍ പിഡിപി പ്രവര്‍ത്തകനായിരുന്നുവെന്ന് സൂഫിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി. പിഡിപി പ്രവര്‍ത്തകനായിരുന്ന കാലത്ത് നസീറിനെ അടുത്തറിയുമായിരുന്നു. ബസ് കത്തിക്കല്‍ കേസില്‍ നസീര്‍ ഉള്‍പ്പെട്ടിട്ടുണ്ട്- സൂഫിയ പറഞ്ഞു.

ബസ് കത്തിക്കുന്നതിനു മുമ്പും അതിനുശേഷവും നസീറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നു അവര്‍ സമ്മതിച്ചു. ചൊവ്വാഴ്ച 11 മണി വരെ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തുയ

കേസിലെ നാലുപ്രതികളെയും യൂസഫിനെയും അറിയാമെന്നു സൂഫിയ വ്യക്തമാക്കി. സൂഫിയയെ ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണസംഘം 3,500 ചോദ്യങ്ങളാണ് തയാറാക്കിയിരിക്കുന്നത്. ഇവരെ ബുധനാഴ്ച ആലുവ കോടതിയില്‍ ഹാജരാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X