ലാവലിന്‍ കേസ്: പിണറായിയ്ക്ക് ജാമ്യം

നേരത്തെ മറ്റ് രണ്ട് പ്രതികള്‍ക്ക് അനുവദിച്ച അതേ വ്യവസ്ഥകളോടെയാണ് പിണറായി വിജയനും ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് വ്യവസ്ഥകള്‍.
പ്രത്യേക കോടതി ജഡ്ജി കെ പി ജ്യോതീന്ദ്രനാഥാണ് ജാമ്യം അനുവദിച്ചത്. സി പി എം നേതാക്കളായ ഇ പി ജയരാജന്‍, പി രാജീവ്, ഗോപി കോട്ടമുറിക്കല്‍ എന്നിവരോടൊപ്പമാണ് പിണറായി വിജയന്‍ കോടതിയിലെത്തിയത്.
കേസ് സെപ്റ്റംബര്‍ 24ന് പരിഗണിച്ചപ്പോള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പിണറായി ഹാജരായിരുന്നില്ല.
അതേസമയം, തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതിയെ ചോദ്യംചെയ്തുകൊണ്ട് പിണറായി നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
രണ്ടുതവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാതിരുന്ന ലാവലിന്‍ കമ്പനിയ്ക്കും കമ്പനിയുടെ വൈസ് പ്രസിനഡന്റ് ക്ലോസ് ട്രെന്‍ഡിനും മൂന്നാമതും സമന്‍സ് അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസിലെ അടുത്തവാദം ഏപ്രില്‍ 23ന് നടക്കും.












Click it and Unblock the Notifications