വിസ പ്രശ്നം: തരൂര്‍ കൃഷ്ണയെ കണ്ടു

തരൂര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ എസ് എം കൃഷ്ണ ശക്തമായി രംഗത്തെത്തിയിരുന്നു. തരൂരിന്റെ ആവശ്യാര്‍ത്ഥമാണ് കൂടിക്കാഴ്ച നടന്നതെന്ന് കൃഷ്ണ വാര്‍ത്താ ലേഖകരോട് പറഞ്ഞു
എല്ലാ പ്രശ്നങ്ങലും ചര്‍ച്ച ചെയ്തതായും വിസ നയം സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതായും അദ്ദേഹം അറിയിച്ചു. തരൂരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണ.
വിസ നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണെന്നും അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും തരൂരും കൃഷ്ണയും പറഞ്ഞു.
വിസ നിയമങ്ങള്‍ക്കെതിരെ തരൂര്‍ ട്വീറ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച കൃഷ്ണ ഇത്തരം വിഷയങ്ങള്‍ മന്ത്രാലത്തിനുള്ളിലാണ് ചര്‍ച്ച ചെയ്യേണ്ടത് എന്നും പരസ്യപ്രസ്താവന ശരിയായ പ്രവണതയല്ലെന്നും താക്കീത് ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ കൃഷ്ണയെ അംഗീകരിക്കുന്നതായി പറഞ്ഞ് തരൂര്‍ കൂടുതല്‍ വിവാദങ്ങളില്ലാതെ പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications