ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

തെലുങ്കാന പ്രശ്‌നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ആന്ധ്രാപ്രദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് സര്‍ക്കാറും തെലുങ്കാന പ്രശ്നം മുന്‍നിര്‍ത്തി ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അടുത്തകാലത്തായി ഇതു മൂന്നാം തവണയാണ് ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച് അമേരിക്ക പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായി അമേരിക്കയ്‌ക്ക് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. അമേരിക്കന്‍ സന്ദര്‍ശകരെയും പാശ്‌ചാത്യരേയുമാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്.
പ്രത്യേക സംസ്‌ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്ന ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ മധ്യ-തെക്കന്‍ സംസ്‌ഥാനങ്ങളിലാണ് ആക്രമണത്തിന് സാധ്യത കൂടുതലെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ആദ്യം നല്‍കിയ രണ്ടു മുന്നറിയിപ്പുകളുടെയും കാലാവധി 2010 ജനുവരി 31 വരെ നിലനില്‍ക്കെയാണ് പുതിയ മുന്നറിയിപ്പ്.
ഇന്ത്യയില്‍ വ്യോമാക്രമണം നടത്താന്‍ ചാവേറുകള്‍ പദ്ധതിയിടുന്നതായ മാധ്യമ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ പുതിയ മുന്നറിയിപ്പ്.












Click it and Unblock the Notifications