Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്കാന: കേന്ദ്രം സര്‍വ്വകക്ഷിയോഗം വിളിച്ചു

Telangana
ദില്ലി: പ്രത്യേക തെലുങ്കാന സംസ്‌ഥാനം രൂപീകരിക്കുന്നത് സംബന്ധിച്ച് ഉയര്‍ന്നുവന്ന പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ‌ സര്‍വകകക്ഷി യോഗം വിളിച്ചു.

പ്രത്യേക തെലുങ്കാന ആവശ്യപ്പെട്ട്‌ ഹൈദരാബാദ്‌ അടക്കമുള്ള ഒമ്പതു ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ള അനിശ്‌ചിതകാല ബന്ദ്‌ ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ്‌ കേന്ദ്രം ചര്‍ച്ചയ്‌ക്കു മുന്‍കൈയെടുക്കുന്നത്‌.

ബുധനാഴ്ച പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റിയാണ് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത്‌.

ഇതനുസരിച്ച്‌ ജനുവരി അഞ്ചിന്‌ ചര്‍ച്ചയ്‌ക്കെത്താന്‍ ആവശ്യപ്പെട്ടു കൊണ്ട്‌ ആന്ധ്രയിലെ എട്ട്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ആഭ്യന്തര മന്ത്രി പി. ചിദംബരം കത്തയച്ചു.

പ്രത്യേക തെലുങ്കാന അനുവദിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന്‌ കേന്ദ്രം പിന്നോട്ടു പോയ സാഹചര്യത്തിലാണ് ആന്ധ്രയില്‍ തെലുങ്കാന സംയുക്ത സമരസമിതി അനിശ്ചതി കാല ബന്ദിന് ആഹ്വാനം ചെയ്തത്.

പ്രശ്‌നം പരിശോധിക്കുന്നതിന്‌ മന്ത്രിമാരും വിദഗ്‌ധരും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും അടങ്ങുന്ന ഒരു സമിതിയെ നിയമിക്കാമെന്ന്‌ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായെങ്കിലും ഇനിയൊരു സമിതി ആവശ്യമില്ലെന്ന്‌ തെലുങ്കാന സമരം നയിക്കുന്ന തെലുങ്കാന രാഷ്‌ട്ര സമിതി നേതാവ്‌ കെ. ചന്ദ്രശേഖര റാവു വ്യക്‌തമാക്കുകയായിരുന്നു.

തുടര്‍ന്നാണ്‌ ജനുവരി അഞ്ചിന്‌ എട്ട്‌ രാഷ്‌ട്രീയ പാര്‍ട്ടികളെയും ചര്‍ച്ച നടത്താനായി കേന്ദ്രം ഡല്‍ഹിക്കു ക്ഷണിച്ചിരിക്കുന്നത്‌. ചര്‍ച്ച നടത്താന്‍ തങ്ങള്‍ സന്നദ്ധമാണെന്നും എന്നാല്‍ യോഗത്തിന്റെ അജന്‍ഡ വ്യക്‌തമാക്കണമെന്നും റാവു ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും യോഗം നടക്കുക. തെലുങ്കാന ആവശ്യപ്പെട്ട്‌ റാവു നിരാഹാരം തുടങ്ങിയതിനെ തുടര്‍ന്ന്‌ ഡിസംബര്‍ ഒമ്പതിനാണ്‌ തെലുങ്കാനയ്‌ക്ക് അനുകൂലമായി കേന്ദ്രം പ്രസ്‌താവനയിറക്കിയത്‌.

എന്നാല്‍ ഇതിനെതിരെ തീരദേശ ആന്ധ്ര, റായല സീമ എന്നിവിടങ്ങളില്‍ പ്രതിഷേധം ശക്‌തമായതോടെ ഡിസംബര്‍ 23-ന്‌ സര്‍ക്കാര്‍ മുന്‍ നിലപാടില്‍നിന്നു പിന്നോട്ടു പോകുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+