മയക്കുമരുന്ന് അമിതമായി; യുവതി മരിച്ചു

പുതുവര്‍ഷാഘോഷങ്ങളോടനുബന്ധിച്ച് ഗോവയില്‍ സംഘടിപ്പിച്ചിരിയ്ക്കുന്ന മൂന്ന് ദിവസത്തെ സണ്‍ബേണ്‍ ഡാന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മേഹ. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മേഹയെ ചൊവ്വാഴ്ച രാത്രിയോടെയാണ് മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
'ഏയ്ഞ്ചല്‍ ഡസ്റ്റ്' എന്ന പേരിലറിയപ്പെടുന്ന ലഹരിവസ്തുവാണ് മേഹ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഫെസ്റ്റിനോടനുബന്ധിച്ച് ഗോവയില്‍ മയക്കുമരുന്നു വ്യാപാരം വര്‍ദ്ധിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications