കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാത്തോഡിനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസ്

  • By Staff
Google Oneindia Malayalam News

Rathore and Ruchika
ചണ്ഡീഗണ്ഡ്: ടെന്നീസ് താരം രുചികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശിക്ഷിയ്ക്കപ്പെട്ട മുന്‍ ഡിജിപി എസ്പിഎസ് റാത്തോഡിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ഹരിയാന സര്‍ക്കാര്‍ പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

രുചികയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവപരമ്പകളുമായി ബന്ധപ്പെട്ട് റാത്തോഡിന് നിസാരശിക്ഷയാണ് കോടതി വിധിച്ചത്. കോടതി വിധി നിശിതമായി വിമര്‍ശിയ്ക്കപ്പെടുകയും വന്‍ പ്രതിഷേധത്തിന് വഴിവെയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കേസ്് പുനപരിശോധിയ്്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ തയാറായിരിക്കുന്നത്. റാത്തോഡിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്ന കാര്യം കേന്ദ്ര നിയമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് നിയമമന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയെ അത്മഹത്യയ്ക്ക് പ്രേരിപ്പിച്ചാല്‍ 305ആം വകുപ്പനുസരിച്ച് കുറഞ്ഞത് പത്ത് വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കാം. എന്നാല്‍ രുചിക ആത്മഹത്യ ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ റാത്തോഡിനെതിരെ 305ാം വകുപ്പ് പ്രയോഗിക്കാനാവില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ രുചികയ്ക്ക് പ്രായപൂര്‍ത്തിയയിരുന്നില്ലെന്നും ഇതിനുശേഷം രുചിക ആത്മഹത്യ ചെയ്യുന്നതുവരെയുള്ള മൂന്ന് വര്‍ഷവും റാത്തോഡ് രുചികയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായും തെളിഞ്ഞ സാഹചര്യത്തില്‍ മൂന്നുറ്റിയഞ്ചാം വകുപ്പ് പ്രയോഗിക്കാവുന്നതാണെന്ന് നിയമമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

രുചികയുടെ പിതാവ് സുഭാഷ് ചന്ദ്ര ഗിര്‍ഹോത്രയും സഹോദരന്‍ ആഷുവും കഴിഞ്ഞദിവസമാണ് റാത്തോറിനെതിരെ വീണ്ടും പരാതി നല്‍കിയത്. കേസില്‍ റാത്തോര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ജനുവരി ഒന്നിന് വീണ്ടും പരിഗണിക്കുന്നുണ്ട്. രുചികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചതിനും പെണ്‍കുട്ടിയുടെ സഹോദരനെ കള്ളക്കേസില്‍ കുടുക്കിയതിനുമായിരുന്നു റാത്തോറിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍.

രുചികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 19 വര്‍ഷത്തിന് ശേഷം റാത്തോഡിന് കോടതി ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 1990ലായിരുന്നു കേസിനാസ്പദമായ സംഭവം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X