Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂര്‍ അനുസരിച്ചാല്‍ മതി: കൃഷ്ണ

Krishna And Tharoor
ദില്ലി: വിദേശകാര്യമന്ത്രാലയത്തിന്റെ തലവനായ താന്‍ തീരുമാനിക്കുന്ന നയപരമായ കാര്യങ്ങള്‍ സഹമന്ത്രി ശശി തരൂര്‍ പിന്തുടര്‍രുക മാത്രമാണ് വേണ്ടതെന്ന് മന്ത്രി എസ്എം കൃഷ്ണ.

വിസാ ചട്ടങ്ങള്‍ കര്‍ശനമാക്കിയതിനെ ട്വിറ്ററിലൂടെ ശശി തരൂര്‍ പരിഹസിച്ചിരുന്നു. ഈ പ്രശ്‌നം സംബന്ധിച്ച് തരൂരുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു കൃഷ്ണ.

ഇത്തരം പ്രശ്‌നങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ അത് പ്രകടിപ്പിക്കുന്നതിന് അതിന്റേതായ രീതികളുണ്ട്, ഇതുസംബന്ധിച്ച എന്റെ നിലപാട് തരൂര്‍ മനസ്സിലാക്കിയിട്ടുണ്ടാകും- കൃഷ്ണ പറഞ്ഞു. ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ തരൂര്‍ തയ്യാറായില്ല.

തരൂരിന്റെ ട്വിറ്റര്‍ പോസ്റ്റിനെ കൃഷ്ണ വളരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് മുമ്പ് കന്നുകാലി ക്ലാസ് വിവാദത്തില്‍ നിന്നും തലയൂരിയ തരൂര്‍ വീണ്ടുമുണ്ടാക്കിയ ഈ വിവാദം മുമ്പത്തേക്കാള്‍ രൂക്ഷമാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ കൃഷ്ണയുടെ വ്യക്തമായ ഇടപെടല്‍ കാരണം പ്രശ്‌നം വഷളാവാതെ തീര്‍പ്പായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+