കൊടുങ്ങല്ലൂരില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു Kerala
oi-Staff
Published: Thursday, December 31, 2009, 14:58 [IST]
തൃശൂര്‍: കൊടുങ്ങല്ലൂരിന് സമീപം എറിയാട് ഇരട്ടകുട്ടികളടക്കം മൂന്ന് പേര്‍ മുങ്ങിമരിച്ചു. തൃശൂര്‍ കണിമംഗലം പുതിയവീട്ടില്‍ സലീമിന്റെ ഇരട്ടകുട്ടികളായ ജലീഷ, ജസീമ (9), തമിഴ്‌നാട് സ്വദേശിനി ലക്ഷ്മി (14) എന്നിവരാണ് മരിച്ചത്. ജലീഷയും ജസീമയും മാതാവായ ഫാത്തിമയുടെ കൊടുങ്ങല്ലൂരെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു. ഇവിടത്തെ വീട്ടുജോലിക്കാരിയായിരുന്നു ലക്ഷമി.
വീടിന് തൊട്ടടുത്തുള്ള കുളത്തില്‍ കുളിക്കാനാറിങ്ങിയ ജലീഷയും ജസീമയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനിറങ്ങിയ ലക്ഷ്മിയും അപകടത്തില്‍പ്പെട്ടു.
കുട്ടികളുടെ നിലവിളികള്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനായി കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലേക്ക് മാറ്റി.