Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാലിമിനെ റിമാന്റ് ചെയ്തു

Halim sent to Judicial custody
കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ് പ്രതി അബ്ദുള്‍ ഹാലിമിനെ സിബിഐ പ്രത്യേക കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. എറണാകുളം സബ് ജയിലിലേക്കാണ് ഹാലിമിനെ അയച്ചത്.

കോഴിക്കോട് ജയിലിലേക്ക് അയക്കണമെന്ന ഹാലിമിന്റെ ആവശ്യം കോടതി തള്ളി. ഇതിന് പുറമെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമുള്ള ഹാലിമിന്റെ അപേക്ഷയും കോടതി അംഗീകരിച്ചില്ല. കോഴിക്കോട് സ്‌ഫോടനത്തില്‍ ഹാലിമിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.

അതിനിടെ ഹാലിമിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് കേസിന്റെ അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനായി പ്രത്യേക അപേക്ഷ നല്‍കണമെന്നും മറ്റ് നിയമതടസങ്ങള്‍ ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി. അന്തര്‍സംസ്ഥാന തീവ്രവാദ ബന്ധം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഹാലിമിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ നീക്കം നടത്തുന്നത്.

കണ്ണൂര്‍ സബ് ജയിലിലായിരുന്ന ഹാലിമിനെ സായുധ പൊലീസിന്റെ അകമ്പടിയോടെയാണ് കൊച്ചിയിലെത്തിച്ചത്. കോഴിക്കോട് സ്‌ഫോടന കേസ് ദേശീ!യ അന്വേഷണ ഏജന്‍സി ഏറ്റെടുത്ത ശേഷം കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+