കരുനാഗപ്പള്ളിയില്‍ ടാങ്കര്‍ മറിഞ്ഞ് വന്‍ അഗ്നിബാധ

സംഭവത്തെ തുടര്‍ന്നു ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പാചകവാതകവുമായി പോയ ടാങ്കര്‍ ലോറി ഒരു കാറുമായി കൂട്ടിയിടിച്ചു മറിയുകയായിരുന്നു. തുടര്‍ന്ന് ഗ്യാസ് ചോര്‍ച്ചയുണ്ടാകുകയും ടാങ്കര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. മംഗലാപുരത്തു നിന്നും പാരിപ്പള്ളി ഫില്ലിങ് സ്‌റ്റേഷനിലേക്ക് 18 ടണ്‍ പാചക വാതകവുമായി വരികയായിരുന്ന ലോറി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഓച്ചിറയിലേക്ക് വരികയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്.
കൂട്ടിയിടിയെത്തുടര്‍ന്ന് മറിഞ്ഞ ലോറി അരമണിക്കൂറിന് ശേഷമാണ് പൊട്ടിത്തെറിച്ചത്. അപകട സ്ഥലത്ത് എത്തിയ പൊലീസ് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തപ്പോഴുണ്ടായ തീപ്പൊരിയില്‍ നിന്നാണ് അഗ്നിബാധ ഉണ്ടായതെന്ന് കരുതുന്നത്. സമീപത്തുണ്ടായിരുന്ന പത്തോളം കടകള്‍ക്കും ചില വീടുകള്‍ക്കും തീ പിടിച്ചു. അപകടത്തില്‍ ഒരു പൊലീസ് ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു.
അപകടത്തെ തുടര്‍ന്ന് പ്രാദേശികവാസികളെ ഒഴിപ്പിച്ചു. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. നിലവില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമായെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ കലക്ടര്‍ എ.ഷാജഹാന്‍ അറിയിച്ചു.
എന്‍എച്ച് 47 വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരു ദിവസമെങ്കിലും വേണ്ടി വരുമെന്ന് കൊല്ലം എസ്പി ഹര്‍ഷിത അട്ടല്ലൂരി അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് കായംകുളംകൊല്ലം റൂട്ടിലെ തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു. അപകടത്തെത്തുര്‍ന്ന് കരുനാഗപ്പള്ളി സബ് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.


Click it and Unblock the Notifications