എന്‍ഐഎ കേരളത്തിലെ 6 കേസുകള്‍ അന്വേഷിക്കും

2009 ന് മുന്‍പുളള കേസായാലും അല്ലെങ്കിലും അത് എന്‍ഐഎ അന്വേഷിക്കുന്നതില്‍ അപാകതയില്ല. അന്തര്‍ സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര ബന്ധങ്ങളുളള തീവ്രവാദ കേസുകളാണ് അവര്‍ അന്വേഷിക്കുന്നത്. ഇതിന് വേണ്ടിയാണ് എന്‍ഐഎയുടെ രൂപീകരിച്ചത് തന്നെ. അന്വേഷണങ്ങള്‍ക്കായി എന്‍ഐഎയ്ക്ക് പ്രത്യേക അനുമതി ആവശ്യമില്ല. കേരളത്തിലെ ആറ് തീവ്രവാദ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിയ്ക്കും. ഇതോടൊപ്പം ഗോവയിലെ രണ്ട് കേസുകളും എന്‍ഐഎ അന്വേഷിയ്ക്കും.
കേസുകള്‍ ഏറെറടുക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിന്റെ കോപ്പികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 25, 26 ദിവസങ്ങളില്‍ അവധിയായിരുന്നതിനാല്‍ 24 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റ കോപ്പി കേരളത്തിന് ലഭിക്കുന്നതിന് തടസമായിട്ടുണ്ടാവാമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍കൃഷ്ണ പിളളയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പുതിയ വിസ നിയന്ത്രണ നിയമം നടപ്പിലാക്കുമെന്നും ചിദംബരം അറിയിച്ചു. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍ക്കു കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. ഏതു തരത്തിലുള്ള ഭീഷണിയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും അദ്ദേഹം വിശദീകരിച്ചു.












Click it and Unblock the Notifications