ടാങ്കര്‍ ദുരന്തം: മരണം രണ്ടായി

അപകടമുണ്ടായ ഉടനെ സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കുമാണ് ഗുരുതരമായി പൊള്ളലേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലും കൊല്ലത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കരുനാഗപ്പള്ളി സ്വദേശികളായ അഷറഫ് (22), നാസര്‍ (32), സമദ് (44) എന്നിവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. പാചകവാതകവുമായി പോയ ടാങ്കര്‍ ലോറി ഒരു കാറുമായി കൂട്ടിയിടിച്ചു മറിയുകയായിരുന്നു. തുടര്‍ന്നു ഗ്യാസ് ചോര്‍ച്ചയുണ്ടാകുകയും ടാങ്കര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.












Click it and Unblock the Notifications