കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാങ്കര്‍ ദുരന്തം: മരണം രണ്ടായി

  • By Staff
Google Oneindia Malayalam News

Two killed, 19 injured as LPG tanker explodes
കൊല്ലം: കരുനാഗപ്പളളിയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനിടെ പൊള്ളലേറ്റ പുത്തന്‍ തെരുവ് സ്വദേശി ബിജു(34) ആണ് മരിച്ചത്. നേരത്തേ കരുനാഗപ്പള്ളി സ്വദേശി റഷീദ് (30) മരിച്ചിരുന്നു.

അപകടമുണ്ടായ ഉടനെ സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കുമാണ് ഗുരുതരമായി പൊള്ളലേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലും കൊല്ലത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കരുനാഗപ്പള്ളി സ്വദേശികളായ അഷറഫ് (22), നാസര്‍ (32), സമദ് (44) എന്നിവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. പാചകവാതകവുമായി പോയ ടാങ്കര്‍ ലോറി ഒരു കാറുമായി കൂട്ടിയിടിച്ചു മറിയുകയായിരുന്നു. തുടര്‍ന്നു ഗ്യാസ് ചോര്‍ച്ചയുണ്ടാകുകയും ടാങ്കര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X