Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതീക്ഷകളുടെ പുതിയ ചക്രവാളം

New Year
വീണ്ടും പ്രതീക്ഷകളുടെ പുതിയ ചക്രവാളം....... പോയകാലത്തിന്‍റെ പോരായ്മകളിലൂന്നി വിജയങ്ങളിലേക്ക് നടന്നടുക്കുവാനുള്ള പുതിയ അവസരം. അതാണ് ഓരോ പുതുവര്‍ഷവും നമ്മള്‍ക്കോരോരുത്തര്‍ക്കും നല്‍കുന്നത്.

എന്ത് പുതുവര്‍ഷം? എല്ലാദിനവും ഒരുപോലെതന്നെയല്ലേയെന്ന് ആലോചിച്ച് ഒന്നിലും പുതുമ കണ്ടെത്താന്‍ ശ്രമിക്കാത്തവര്‍ക്കുപോലും പുതുവര്‍ഷം ഏറ്റവും പുതിയ ഒരു ഉണര്‍വ്വ് നല്‍കുമെന്നതില്‍ സംശയമില്ല.

ആലസ്യത്തില്‍ നിന്നുണര്‍ന്ന് കര്‍മ്മനിരതരാവാനുറച്ച് ഓരോ മനുഷ്യനും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. മറക്കാനാവാത്ത തരത്തില്‍ 2009 സമ്മാനിച്ച വേദനകള്‍ക്കും വേര്‍പാടുകള്‍ക്കും മുകളില്‍ 2010 ഒരു നേര്‍ത്ത മറ തീര്‍ത്തിരിക്കുന്നു. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നനുനനുപ്പുള്ള പ്രകാശം ചൊരിയുന്ന ഒരു നേര്‍ത്ത മറ.

ഉണരുക കര്‍മ്മ നിരതരാവുക.... എവിടെയോ അങ്ങനെയൊരു അശരീരിയില്ലേ? ഇന്നലെ വരെ ഒന്നും ചെയ്യാതിരിക്കുന്നവര്‍ക്ക് നാളെയെന്നത് ഒരു പ്രതീക്ഷയാണ്. ഇതുതന്നെയാണ് ഓരോ പുതുവര്‍ഷപ്പിറവിയും നമുക്ക് നല്‍കുന്നത്.

ആഘോഷങ്ങള്‍ എവിടെയായാലും എല്ലാം പുതിയ കാലത്തിലേയ്ക്കും പുതിയ പ്രതീക്ഷകളിലേയ്ക്കും സ്വപ്ന സാക്ഷാത്കാരങ്ങളിലേയ്ക്കുമുള്ള വെളിച്ചമാണ്. എല്ലാത്തിലും ഉയരുന്നത് കൂട്ടായ്മയുടെ സ്വരമാണ്.

2009 നല്‍കിയ വേദനകളും നഷ്ടങ്ങളും മാറ്റിവച്ച് പുതിയ നേട്ടങ്ങള്‍ കൊയ്യാനായി നമുക്ക് മനസ്സും ശരീരവും ഒരുക്കാം... എല്ലാവരും സ്വന്തം ലക്ഷ്യങ്ങളിലെത്തിപ്പെടട്ടെ എന്ന് പരസ്പരം ആശംസിച്ചുകൊണ്ട് നമുക്കീ പുതുവര്‍ഷത്തെയും വരവേല്‍ക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+