അമേരിക്കക്കാരുടെ സ്വപ്‌നം അയല്‍ക്കാരനായ ഒബാമ

മൂന്നാമത്തെ സില്ലോ സെലിബ്രിട്ടി നൈബര്‍ സര്‍വ്വേയിലാണ് അമേരിക്കക്കാരില്‍ ഒരു പറ്റംപേര്‍ ഒബാമയെ അയല്‍ക്കാരനായി ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കണ്ടെത്തിയത്.
ഒരിക്കലും അയല്‍ക്കാരായി വരരുതേയെന്ന് അമേരിക്കക്കാര്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ലൈംഗികാപവാദം നേരിടുന്ന ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സും, നദ്യ സുലിമനെയുമാണ്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 14 ശതമാനം പേരാണ് ഒബാമയെയും കുടുംബത്തെയും അയല്‍ക്കാരനായി ലഭിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞത്.
ഒബാമ കഴിഞ്ഞാല്‍ പിന്നെ അമേരിക്കക്കാര്‍ അയല്‍ക്കാരായി കിട്ടാനാഗ്രഹിക്കുന്നവര്‍ സാറ പാലിന്‍, പോര്‍ട്ടിയ ഡി റോസ്സി, ടെയ്‌ലര്‍ സ്വിഫ്റ്റ്, ഓപ്ര വിന്‍ഫ്രെ, എന്നിവരെയാണ്.
ഓണ്‍ലൈനായി നടത്തിയ സര്‍വ്വേയില്‍ 2000 അമേരിക്കക്കാരാണ് പങ്കെടുത്തത്.












Click it and Unblock the Notifications