കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദറിന് വീണ്ടും യുഎസ് ആദരം

  • By Staff
Google Oneindia Malayalam News

Mother Teresa on new US stamp
വാഷിങ്ടണ്‍: അശരണരുടെ അമ്മയായ മദര്‍ തേരെസയോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. മദറിന്റെ നൂറാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ചായിരിക്കും സ്്റ്റാമ്പ് പുറത്തിറക്കുക. യുഎസ് തപാല്‍ വകുപ്പ് 2010ല്‍ ഇറക്കാനുദ്ദേശിക്കുന്ന തപാല്‍ സ്റ്റാമ്പുകളുടെ പട്ടികയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിയ്ക്കുന്നത്.

മദറിന്റെ ജന്മശതാബ്ദി ദിനമായ ഓഗസ്‌ററ് 26ന് സ്റ്റാമ്പ് വില്‍പനയ്ക്ക് സജ്ജമാകും. സ്റ്റാമ്പിലുള്ള മദറിന്റെ ചിത്രം പ്രശസ്ത അമേരിക്കന്‍ ചിത്രകാരന്‍ തോമസ് ബ്ലാക്ഷീര്‍ രണ്ടാമന്റേതാണ്.

നോബേല്‍ പുരസ്‌ക്കാര ജേതാവായ മദറിനെ 1996ല്‍ അമേരിക്ക യുഎസ് പൗരത്വം നല്‍കി ആദരിച്ചിരുന്നു. വേദനിക്കുന്നവര്‍ക്കും കഷ്ടപ്പെടുന്നുവര്‍ക്കും വേണ്ടി മദര്‍ തെരേസ നടത്തിയ സേവനങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഈ ബഹുമതി നല്‍കുന്നതെന്ന് അമേരിക്കന്‍ തപാല്‍ വകുപ്പ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X