ലാവലിന്‍: പിണറായിയുടെ ഹര്‍ജി പരിഗണിക്കുന്നു

മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയെ കേസില്‍ സാക്ഷിയാക്കി ചോദ്യം ചെയ്യണമെന്നും മുന്‍ വൈദ്യുതി മന്ത്രി ജി കാര്‍ത്തികയേന്റെ പങ്ക് അന്വേഷിക്കണമെന്നുമാണ് പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ പ്രതി ചേര്‍ത്തത് ചോദ്യം ചെയ്താണ് മോഹനചന്ദ്രന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്ഥിരമായി കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മൂന്നാം പ്രതി ആര്‍ ശിവദാസന്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിയ്ക്കുന്നുണ്ട്.
പിണറായി വിജയന്‍ കേസിലെ പ്രതിയാണെന്നും അന്വേഷണം എങ്ങനെ വേണമെന്ന് നിര്‍ദ്ദേശം നല്‍കാന്‍ അദ്ദേഹത്തിന് അധികാരമില്ലെന്നും സിബിഐ കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications