പുത്തന്‍ പ്രതീക്ഷകളുമായി ലോകം 2010ലേക്ക്

ന്യൂസിലാന്‍ഡിലാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഓക്‌ലാന്‍ഡില്‍ കണ്ണഞ്ചിപ്പിയ്ക്കുന്ന വെടിക്കെട്ടുകള്‍ തീര്‍ത്ത വര്‍ണ വിസ്മയമാണ് അരങ്ങേറിയത്. ബ്രിട്ടനും ഫ്രാന്‍സും സ്‌പെയിനും ഓസ്‌ട്രേലിയയും ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ വിപുലമായ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്.
കേരളത്തിലെ ഏറ്റവും വലിയ നഗരമായ കൊച്ചിയിലും പുതുവര്‍ഷാഘോഷങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വണ്ണം വര്‍ണ്ണശബളമായി ആഘോഷിയ്ക്കപ്പെട്ടു. ഫോര്‍ട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച കൊച്ചിന്‍ കാര്‍ണിവല്ലില്‍ പങ്കെടുക്കാന്‍ വന്‍ജനക്കൂട്ടമാണ് എത്തിയത്. കാര്‍ണിവലിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ബൈക്ക് റേസ് കാണികള്‍ക്ക് ആവേശമായി.
കത്തിയെരിയുന്ന പാപ്പാഞ്ഞിയും കപ്പലില്‍ നിന്നുയരുന്ന സൈറണ്‍ മുഴക്കവും ജനങ്ങളെ ആവേശത്തിലാറാടിച്ചു. രാത്രി 12 മണിക്ക് ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷങ്ങള്‍ക്ക് തിരികൊളുത്തി. കാര്‍ണിവല്‍ റാലിയോടെ ആഘോഷങ്ങള്‍ക്ക് സമാപനമായി. ആഘോഷങ്ങളോടനുബന്ധിച്ചു നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.












Click it and Unblock the Notifications