പട്‌ന: മദ്യലഹരിയില്‍ സൈനികന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു. ഔറംഗബാദിലെ ഖൈരി ഗ്രാമത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സ്‌പെഷല്‍ ഓക്‌സിലറി പൊലീസ് ജവാന്‍ ഫുല്‍വേന്ദ്ര സിംഗ് ആണ് മദ്യപിച്ച് ലക്കുകെട്ട് സുഹ്രുത്തുക്കളെ വെടിവച്ചു കൊന്നത്.
നിസാര കാര്യത്തെ ചൊല്ലിയുള്ള വാക് തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. സഹപ്രവര്‍ത്തകരായ ബല്‍കിഷോര്‍ സിംഗ്, അനില്‍ സിംഗ് തുടങ്ങിയവരെയാണ് ഫുല്‍വേന്ദ്ര കൊലപ്പെടുത്തിയത്. പിന്നീട് ഫുല്‍വേന്ദ്ര സ്വയം വെടിവച്ചു മരിയ്ക്കുകയായിരുന്നുവെന്ന് പൊലീസ്‌വൃത്തങ്ങള്‍ അറിയിച്ചു.