ജ്യോതി ബസുവിന്റെ നില തൃപ്തികരം

നെഞ്ചില്‍ കഫക്കെട്ടും ശ്വാസതടസ്സവും കൂടുതലായതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ്് അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലെ അണുബാധ നിയന്ത്രണ വിധേയമാകാന്‍ അല്പം കൂടി സമയം എടുത്തേക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു
കഴിഞ്ഞ ആറുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജ്യോതിബസു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്തി ബുദ്ധദേവ് ഭട്ടാചാര്യയെ ഫോണില്‍ വിളിച്ച് ബസുവിന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചിരുന്നു.
കൊല്‍ക്കത്തയില്‍ അനുഭവപ്പെടുന്ന കഠിനമായ തണുപ്പാണ് ജ്യോതിബസുവിന്റെ ആരോഗ്യത്തെ ബാധിച്ചതെന്ന് അദ്ദേഹത്തിന്റെ മകന്‍ ചന്ദ്രന്‍ ബസു പറഞ്ഞു.












Click it and Unblock the Notifications