Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ പൊലീസ് മാഫിയ പാര്‍ട്ടിയില്‍

Mumbai cop reportedly seen at gangster's party
മുംബൈ: അധോലോക രാജാവ് ഛോട്ട രാജന്‍ നടത്തിയ ക്രിസ്മസ് പാര്‍ട്ടിയില്‍ മുംബൈ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പങ്കെടുത്തത് വിവാദമാകുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ആര്‍ പാട്ടീല്‍ നിര്‍ദ്ദേശം നല്‍കി.

മുബൈ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശ് വാണി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. രണ്ട് മിനിട്ടിന് മേല്‍ ദൈര്‍ഘ്യമുള്ള വീഡിയോ ടേപ്പില്‍ പ്രകാശ് വാണി അധോലോക സംഘങ്ങള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണുള്ളത്. ഛോട്ടാ രാജന്റെ സംഘത്തില്‍പ്പെട്ട നേതാവ് ഡികെ റാവു ആയിരുന്നു പാര്‍ട്ടിയിലെ മുഖ്യ അതിഥി.

മുപ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയും അധോലോക നേതാവുമായ റാവു 13 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കി അടുത്തിടെയാണ് ജയില്‍ മോചിതനായത്.

മുംബൈയിലെ സബര്‍ബന്‍ ചേംബറില്‍ നടന്ന പാര്‍ട്ടി ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് ജയില്‍മോചിതര്‍ക്ക് വേണ്ടി സംഘടിപ്പിച്ചതായിരുന്നു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലുകള്‍ വഴിയാണ് പുറം ലോകത്തെത്തുന്നത്.

സംഭവം ഗൂഢാലോചനയാണെന്നും താന്‍ ഇരയാക്കപ്പെടുകയായിരുന്നുവെന്നുമാണ് പ്രകാശ് വാണിയുടെ വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+