Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി സമരം: സിഐടിയു പിന്‍മാറി

KSRTC
തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ വിവിധ കെഎസ്ആര്‍ടിസി യൂണിയനുകള്‍ പ്രഖ്യാപിച്ച സൂചന പണിമുടക്കില്‍ നിന്ന് സിഐടിയു പിന്മാറി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ സംഘടന തീരുമാനമെടുത്തത്. എന്നാല്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് എഐടിയുസി അനുകൂല സംഘടന ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ വ്യക്തമാക്കി. അതേ സമയം തങ്ങളുടെ തീരുമാനം ഞായറാഴ്ച പ്രഖ്യാപിയ്ക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചു.

ക്ഷാമബത്ത കുടിശിക വിതരണം ചെയ്യുക, താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.

ഗതാഗതമന്ത്രി ജോസ് തെറ്റയിലുമായി തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനമാണുണ്ടായത്. ആകെയുള്ള ഏഴു ക്ഷാമബത്ത കുടിശികകളില്‍ രണ്ടെണ്ണം ഈ മാസത്തെ ശമ്പളത്തോടൊപ്പം നല്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് സിഐടിയു സമരത്തില്‍ നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്.

എന്നാല്‍ ബാക്കി അഞ്ചു ക്ഷാമബത്ത കുടിശികകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം അറിയിക്കാത്തതില്‍ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഇക്കാരണത്താല്‍ സമരത്തില്‍ നിന്ന് പിന്മാറുമോ ഇല്ലയോ എന്നത് സംബന്ധിച്ച് പിന്നീട് മാത്രമേ തീരുമാനം അറിയിക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രതിപക്ഷ സംഘടന പ്രതിനിധികള്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ ഏറ്റവും പ്രബല യൂണിയനായ സിഐടിയുവിന്റെ പിന്‍മാറ്റം മറ്റു പ്രതിപക്ഷ സംഘടനകളെയും സമരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കുമെന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+