ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പെരുന്നയില്‍

മന്നത്ത് ആചാര്യന്റെ ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പികെ നാരായണപ്പണിക്കര്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയത്. പാര്‍ലമെന്റ് നിയമസഭാ തെരഞ്ഞെടുപ്പിലും കേന്ദ്ര മന്ത്രിസഭയിലും സമുദായത്തിന് അര്‍ഹമായ പ്രധാന്യം ലഭിക്കാതിരുന്നതിന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എന്‍എസ്എസ് സംസ്ഥാന പ്രസിഡന്റ് പിവി നീലകണ്ഠപ്പിള്ള വെള്ളിയാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പെരുന്നയിലെത്തിയതെന്ന് കരുതപ്പെടുന്നു.
രാവിലെ പെരുന്നയിലെത്തിയ ഉമ്മന്‍ ചാണ്ടി മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയുടെ വിദശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഇരു നേതാക്കളും തയ്യാറായില്ല.
അതേസമയം കോണ്‍ഗ്രസിനെക്കുറിച്ച് വെള്ളിയാഴ്ച പറഞ്ഞതില്‍ ഒരു മാറ്റവും ഇന്ന് ഉണ്ടായിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പികെ നാരായണപണിക്കര്‍ പറഞ്ഞു. ചര്‍ച്ചയ്ക്കുള്ള വേദി ഇതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications