മലപ്പുറം: നായര്‍ സമുദായത്തിന് സംവരണം വേണമെന്ന എന്‍എസ്എസിന്റെ ആവശ്യം ന്യായമാണെന്ന് മന്ത്രി പാലൊളി മുഹമ്മദ്കുട്ടി. സംവരണത്തില്‍ എന്‍എസ്എസിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാരിന് തള്ളിക്കളയാനാവില്ലെന്നും അത് സര്‍ക്കാര്‍ ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന സമുദായത്തില്‍ ജനിച്ചത് കൊണ്ട് മാത്രം അവര്‍ക്ക് പരിഗണന ലഭിക്കാതെ പോകരുത്. അതിനാല്‍ മറ്റു സമുദായങ്ങള്‍ക്ക് ദോഷം ചെയ്യാത്ത വിധത്തില്‍ ചര്‍ച്ചകളിലൂടൈ സമവായം കണ്ടെത്താനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.