കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ നീക്കം നിയമവിരുദ്ധം: ഇന്ത്യ

  • By Staff
Google Oneindia Malayalam News

SM Krishna
ദില്ലി: പാക് അധീന കശ്മീരില്‍ ചൈനയുടെ പങ്കാളിത്തത്തോടെ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ. പാകിസ്താന് ചൈന ആയുധം നല്‍കുന്നതില്‍ ഇന്ത്യയ്ക്ക് അതിയായ ഉത്കണ്ഠയുണ്ട്. . ഇക്കാര്യങ്ങളിലെ ആശങ്കകള്‍ ചൈനയെ അറിയിക്കുമെന്നും എസ്എം കൃഷ്ണ പറഞ്ഞു.

പല വിഷയങ്ങളിലും ഇന്ത്യയും, ചൈനയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കുമെന്നും കൃഷ്ണ പറഞ്ഞു. ഇപ്പോഴത്തെ നടപടികളുടെ പശ്ചാത്തലത്തില്‍ ചൈനയെ എതിരാളികളായി കാണുന്നില്ല. ചൈനയെപ്പോലൊരു വന്‍കിട രാജ്യം പാക്കിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്. പാകിസ്താന്‍ അയല്‍ രാജ്യങ്ങള്‍ക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ ഭീഷണിയാണ്. തീവ്രവാദ വിരുദ്ധ നിലപാടുകളോട് അവര്‍ തണുപ്പന്‍ സമീപനമാണ് പുലര്‍ത്തുന്നതെന്നും കൃഷ്ണ ആരോപിച്ചു.

010ലും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിര്‍ത്തി കടന്നുള്ള തീവ്രവാദമായിരിക്കും. ലഷ്‌കര്‍ ഭീകരരായ ഹെഡ്‌ലിയുടേയും, തഹാവൂര്‍ റാണയുടെയും കാര്യത്തില്‍ അമേരിക്ക ഇന്ത്യയുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കൃഷ്ണ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X