എന്‍എസ്എസിന്റെ ആവശ്യം ന്യായം: കുഞ്ഞാലിക്കുട്ടി

സംവരണ വിഷയത്തില്‍ എന്‍എസ്എസിന്റെ അഭിപ്രായം ന്യായമാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സമവായത്തിലൂടെ ഈയാവശ്യം പരിഗണിയ്ക്കുമെന്നും വ്യക്തമാക്കി.
ഇത് തന്നെയാണ് മുസ്ലീംലീഗിന്റെ എക്കാലത്തെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ അവശത അനുഭവിയ്ക്കുന്നതില്‍ ലീഗിന് അനുഭാവമുണ്ട്. എന്‍എസ്എസിന്റെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍എസ്എസിനെ അനുനയിപ്പിയ്ക്കാനായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വം എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി എന്‍എസ്എസ് നിലപാടിനെതിരെ രംഗത്തെത്തിയത്.


Click it and Unblock the Notifications