ശാസ്ത്ര കോണ്‍ഗ്രസിന് തുടക്കമായി

കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ രാവിലെ പത്തിന് നടന്ന ചടങ്ങില്‍ കേരളാ ഗവര്‍ണ്ണര്‍ ആര്‍.എസ് ഗവായ്, മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, കേന്ദ്ര സഹമന്ത്രി പൃഥ്വിരാജ് ചൗഹാന്‍, കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, വയലാര്‍ രവി, എം.എ ബേബി, ഡോ.മാധവന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നോബേല്‍ സമ്മാന ജേതാക്കളായ പ്രൊഫസര്‍ റോജര്‍ സിയനും ജോണ്‍ സി മാത്തറിനും ഇന്ത്യന്‍ ശാസ്ത്രരംഗത്തെ പ്രമുഖര്‍ക്കും പ്രധാനമന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി.
ജനുവരി ഏഴ് വരെ നടക്കുന്ന ദേശീയ-അന്തര്‍ദേശീയ രംഗത്തില്‍ നിന്നായി ഏഴായിരത്തോളം പ്രതിനിധികളാണ് കോണ്‍ഗ്രസിനെത്തുന്നത്. രണ്ട് നോബല്‍ പുരസ്‌ക്കാര ജേതാക്കള്‍ ഉള്‍പ്പെടെ മുന്നൂറോളം ശാസ്ത്രജ്ഞരും പങ്കെടുക്കും.ഇരുപത് വര്‍ഷത്തിന് ശേഷമാണ് കേരളം ദേശീയ ശാസ്ത്ര കോണ്‍ഗ്രസിന് വേദിയാകുന്നത്.
ഏകദേശം 12 കോടി രൂപയാണ് ശാസ്ത്ര കോണ്‍ഗ്രസിന് വേണ് ടി വരുന്ന ചെലവെന്ന് ഇന്‍ഡ്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ ജി മാധവന്‍ നായര്‍ അറിയിച്ചു. ഇതില്‍ അഞ്ച് കോടി ഐഎസ്ആര്‍ഒയും നാല് കോടി സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. എല്ലാദിവസവുമുളള സെമിനാര്‍, പ്രബന്ധ ചര്‍ച്ചകള്‍ക്കും പുറമേ വൈകുന്നേരങ്ങളില്‍ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
സയന്‍സ് ആന്‍ഡ് ടെക്ോനാളജി, സ്‌പേസ്, ബയോടെക്‌നോളജി, എര്‍ത്ത് സയന്‍സ്, ആറേറാമിക് എനര്‍ജി എന്നീ വകുപ്പ് സെക്രട്ടറിമാരും ഡിആര്‍ഡിഒ, സിഐഎസ്ആര്‍ ഡയറക്ടര്‍മാരും കോണ്‍ഗ്രസില്‍ ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. ഇതോടനുബന്ധിച്ച് കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസും നടക്കും. മുന്‍രാഷ്ട്രപതി ഡോ എപിജെ അബ്ദുല്‍ കലാമാണ് കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നത്. ശാസ്ത്ര കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ഇന്ത്യയുടെ അഭിമാനം എന്ന പ്രദര്‍ശനം ഞായറാഴ്ച ആരംഭിയ്ക്കും.












Click it and Unblock the Notifications