ഇന്ത്യക്കാരന്‍ ഓസ്‌ട്രേലിയയില്‍ കുത്തേറ്റ് മരിച്ചു

വയററില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിതിനെ റോയല്‍ മെല്‍ബണ്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അക്രമിയെ കുറിച്ചു വിവരമൊന്നും ലഭ്യമായിട്ടില്ല. നിതിന് നേരെയുണ്ടായത് വംശീയ ആക്രമണമല്ല എന്നാണ് മെല്‍ബല്‍ പൊലീസിന്റെ റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
നിതിന് നേരെ ഇതിന് മുമ്പും അക്രമണമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹത്തിനൊപ്പം താമസിയ്ക്കുന്ന പരമീന്ദര്‍ സിങ് പറഞ്ഞു. ന്യൂപോര്‍ട്ട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് ഒരു സംഘം അക്രമികളായിരുന്നു നിതിനെ നേരത്തെ ആക്രമിച്ചത്. ഇതിന് ശേഷം നിതിന്‍ അസ്വസ്ഥനായിരുന്നുവെന്നും പരമീന്ദര്‍ സിങ് പറഞ്ഞു.
സംഭവത്തിനെതിരെ കനത്ത പ്രതിഷേധവുമായി ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഏറെ നാളായി തുടരുന്ന വംശീയആക്രമണത്തിന്റെ ഒടുവിലത്തെ ഇരയാണ് നിതിനെന്നാണ് ഇവരുടെ ആരോപണം.












Click it and Unblock the Notifications