കേരളവും 3ജിയില്‍

650 കോടി രൂപ മുടക്കിയാണ് കവരത്തിയിലടക്കം കേരളത്തിലെ 21 കേന്ദ്രങ്ങളിലാണ് ത്രീജി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ജില്ലാ ആസ്ഥാനങ്ങള്‍ക്കു പുറമേ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളിലും ത്രീജി സേവനങ്ങള്‍ ലഭ്യമാകും.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ആദ്യം ത്രീജി സേവനം ബിഎസ്എന്‍എല്‍ അവതരിപ്പിയ്ക്കുന്നത്. ജനുവരി അവസാനത്തോടെ മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. ആദ്യഘട്ടത്തില്‍ 37,000 കണക്ഷനുകളാണ് സംസ്ഥാനത്ത് അനുവദിച്ചിരിയ്ക്കുന്നത്.
നിലവിലുള്ള ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് സിം കാര്‍ഡ് മാറാതെ തന്നെ ത്രീജിയിലേക്ക് മാറാം. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ 25 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. പ്രീ പെയ്ഡ് കണക്ഷനുകള്‍ക്ക് മാറ്റം സൗജന്യമാണ്.












Click it and Unblock the Notifications