Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാലിറ്റി ഷോ താരം ആത്മഹത്യ ചെയ്തു

Neha Sawant
മുംബൈ: പതിനൊന്നുകാരിയായ റിയാലിറ്റി ഷോ താരം ആത്മഹത്യചെയ്തു. ശനിയാഴ്ച മുംബൈയിലെ ഡോംബിവ്‌ലിയിലെ സായ് ദര്‍ശന്‍ അപ്പാര്‍ട്‌മെന്റിലെ വീട്ടിലാണ് അഞ്ചാം ക്ലാസുകാരിയായ നേഹ സാവന്ത് തൂങ്ങിമരിച്ചത്.

വീട്ടിലെ ലിവിങ് റൂമിലെ കര്‍ട്ടന്‍ റോഡിലാണ് നേഹ തൂങ്ങിമരിച്ചത്. അധ്യാപികയായ അമ്മയും ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ അച്ഛനും ജോലിയ്ക്ക് പോയസമയത്താണ് മരണം നടന്നത്.

ഇളയ കുട്ടി സ്‌കൂളില്‍നിന്നും തിരിച്ച് വന്നതിന് പിന്നാലെയാണ് മരണവിവരം പുറത്തറിഞ്ഞത്. വാതില്‍ പൂട്ടിക്കിടന്നതിനാല്‍ ഇളയ കുട്ടി അയല്‍ക്കാരുടെ സഹായം തേടുകയായിരുന്നു. വാതില്‍ തുറന്നുകൊടുത്ത അയല്‍വാസിയാണ് വീട്ടിനുള്ളില്‍ നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഡാന്‍സ് അക്കാദമി വിദ്യാര്‍ത്ഥികൂടിയായ നേഹ കഴിവുറ്റ നര്‍ത്തകിയാണെന്ന് വീട്ടുകാരും അയല്‍ക്കാരും പറയുന്നു. ബൂഗി വൂഗി ഉള്‍പ്പെടെയുള്ള മൂന്ന് ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നേഹ പങ്കെടുത്തിട്ടുണ്ട്.

അക്കാദമി ടീമിനൊപ്പം നേഹ പുറത്തും നൃത്തപരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നുവത്രേ.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് പഠനത്തില്‍ വീഴ്ചവരരുതെന്ന് കരുതി മാതാപിതാക്കള്‍ നേഹയും നൃത്തപഠനം നിര്‍ത്തി.

ഇതില്‍ നേഹ ഏറെ നിരാശയായിരുന്നുവെന്ന് പറയുന്നു. പിന്നീട് മത്സരങ്ങള്‍ക്കും മാതാപിതാക്കള്‍ കുട്ടിയെ വിട്ടിരുന്നില്ല. ഇതില്‍ മനം നൊന്തായിരിക്കാം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

നൃത്ത പഠനം നിര്‍ത്തിയതില്‍പ്പിന്നെ നേഹയുടെ നൃത്താധ്യാപകനും മറ്റുള്ളവരും ചേര്‍ന്ന് നിര്‍ബ്ബന്ധിച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ നേഹയെ ഇടക്ക് നൃത്തപരിപാടികള്‍ക്ക് അയയ്ക്കാറുണ്ടായിരുന്നു.

നൃത്തത്തില്‍ മികവ് പുലര്‍ത്തിയിരുന്ന നേഹ പഠനത്തിലും ഒട്ടും പിന്നിലായിരുന്നില്ലെന്ന് പാണ്ഡുരംഗ വിദ്യാലയത്തിലെ അധ്യാപകര്‍ പറയുന്നു. മാനസികാസ്വസ്ഥതയുടെ ലക്ഷണങ്ങളൊന്നും കുട്ടി കാണിച്ചിരുന്നില്ലെന്ന് മാതാപിതാക്കളും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+