കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഗൂരിന്റെ പ്രേതം മമതയെ വേട്ടയാടുന്നു

  • By Staff
Google Oneindia Malayalam News

Mamata Banerjee
ലഖ്‌നൊ: കേന്ദ്ര റെയില്‍വെ മന്ത്രി മമതാ ബാനര്‍ജിയെ സിംഗൂരിന്റെ പ്രേതം വേട്ടയാടുന്നു. സിംഗൂര്‍ സമരത്തിലൂടെ ബംഗാള്‍ രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ച മമത ബാനര്‍ജിയ്‌ക്കെതിരെ സിംഗൂര്‍ മോഡല്‍ പ്രക്ഷോഭവുമായി ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമമാണ് രംഗത്തെത്തിയിരിക്കുന്നത്. കിഴക്കന്‍ യുപിയിലെ ചന്ദൗലി ജില്ലയിലെ കര്‍ഷകരാണ് മമതയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിച്ചിരിയ്ക്കുന്നത്.

പഞ്ചാബിലെ ലുധിയാനയില്‍ നിന്നും പശ്ചിമ ബംഗാളിലെ ദങ്കുനിയിലേയ്ക്കുള്ള 1850 കിലോമീറ്റര്‍ നീളംവരുന്ന കിഴക്കന്‍ ചരക്ക് ഇടനാഴിക്കുവേണ്ടി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നീക്കമാണ് ചന്ദൗലിയിലെ കര്‍ഷകരെ മമതയ്‌ക്കെതിരെ തിരിയാനിടയാക്കിയത്.

ഭൂമി ഏറ്റെടുക്കലിനെതിരെ സിംഗൂര്‍ മാതൃകയില്‍ കൃഷിഭൂമി ബചാവോ സംഘര്‍ഷ് സമിതി എന്ന സംഘടന രൂപവത്കരിച്ച് കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. ഇവര്‍ക്ക് പിന്തുണയുമായി സിപിഎം, ബിജെപി, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയവര്‍ കൂടി രംഗത്തെത്തിയത് മമതയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

സിംഗൂര്‍ കര്‍ഷകര്‍ക്ക് മമത രക്ഷകയായ ദീദിയാണെങ്കില്‍ ചന്ദൗലിയിലെ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള സ്ത്രീകള്‍ മമതയെ തങ്ങളുടെ അന്തകയായാണ് കാണുന്നത്.

ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം തങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിയ്ക്കുന്നതെന്ന് ഇവിടത്തെ കര്‍ഷകര്‍ പറയുന്നു. ഭൂമി ഏറ്റെടുക്കുന്നതായി അറിയിച്ച് 55 ഓളം കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

എന്തു വന്നാലും ഭൂമി വിട്ടുകൊടുക്കില്ലെന്നും സിംഗൂരിലും ചൗന്ദലിയിലും മമത പുലര്‍ത്തുന്ന വ്യത്യസ്ത നിലപാടുകള്‍ അവരുടെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നതെന്നും ഇവിടത്തെ കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X