Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം ഒന്നും അറിയിക്കുന്നില്ല: കോടിയേരി

Kodiyeri Balakrishnan
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ യഥാസമയം സര്‍ക്കാറിനെ അറിയിക്കുന്നില്ലെന്ന് അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കേരളത്തിലെ തീവ്രവാദബന്ധമുള്ള കേസുകള്‍ ഏറ്റെടുത്തവിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അതില്‍ അതൃപ്തിയുണ്ട്.

ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയല്ല അറിയിക്കേണ്ടത്. ഇത്തരം നടപടികള്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം വഷളാക്കും- മന്ത്രി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളാണ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍ഐഎയ്ക്ക് നല്‍കും.

എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മറ്റു ചുമതലകള്‍ നല്‍കും- കോടിയേരി അറിയിച്ചു.

മുംബൈ ആക്രമണം, മറ്റു സംസ്ഥാനങ്ങളില്‍ നടന്ന സ്‌ഫോടനം എന്നിവ എന്‍ഐഎ എന്തുകൊണ്ടാണ് ഏറ്റെടുക്കാത്തതതെന്ന് കോടിയേരി ആവര്‍ത്തിച്ച് ചോദിച്ചു.

കേരളത്തിലെ കേസുകള്‍ ഏറ്റെടുക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+