എന്‍ഐഎ കോഴിക്കോട്ട് ഓഫീസ് തുറന്നു

എന്‍ഐഎ ഡിവൈഎസ്പി രവി ഗംഭീറിന്റെ മേല്‍നോട്ടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
ക്രൈംബ്രാഞ്ച് സംഘം ഇതുവരെ അന്വേഷിച്ച് തയ്യാറാക്കിയ രേഖകള്‍ പരിശോധിക്കുന്നതിനും ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ടുശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിലരുടെ മൊഴി എടുക്കുന്നതിനും വേണ്ടിയാണ് കോഴിക്കോട് ഓഫീസ് ഉപയോഗിക്കുക.
കൊച്ചിയിലും എന്‍ഐഎ ഓഫീസ് ആരംഭിക്കുന്നുണ്ട്. കോഴിക്കോട് ബസ്സ്റ്റാന്‍ഡുകളില്‍ ഉണ്ടായ സ്ഫോടനത്തിന്റെ വിചാരണാ നടപടികള്‍ കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് അവിടെയും ഓഫീസ് തുടങ്ങുന്നത്.
ഇരട്ടസ്ഫോടനത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതോടൊപ്പം ഇവയുമായി ബന്ധപ്പെടുന്ന സംഭവങ്ങളും അന്വേഷണവിധേയമാക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഓഫീസ് സജ്ജീകരിക്കുന്നതെന്ന് എന്‍ഐഎ ഉന്നതഉദ്യോഗസ്ഥന്‍ വ്യക്തമാക്കി
കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ ശേഖരിച്ച് അവ ദില്ലിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തശേഷം സംശയത്തിന്റെ നിഴലിലുള്ളവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യാനാണ് എന്‍ഐഎയുടെ തീരുമാനം.












Click it and Unblock the Notifications