വസ്ത്രധാരണത്തില്‍ പിന്നില്‍ ഗോര്‍ഡന്‍ ബ്രൗണ്‍

ജിക്യൂ മാസികയുടെ ബ്രിട്ടീഷ് എഡിഷനാണഅ ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് നോക്കോളാസ് സര്‍ക്കോസി, ബ്രിട്ടീഷ് കോമഡി താരം റസല്‍ ബ്രാന്‍ഡ്, വടക്കന്‍ കൊറിയയുടെ നേതാവ് കിങ് യോങ് എന്നിവരെ പിന്തള്ളിയാണ് ബ്രൗണ്‍ നാണംകെട്ട പേര് സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ തവണ ഇതേ തിരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ബ്രൗണ്‍. മാസികയുടെ കണ്ടെത്തല്‍ പ്രകാരം ബ്രിട്ടീഷ് നടന്‍ റോബര്‍ട്ട് പാറ്റിസണാണ് ഏറ്റവും മാന്യമായി വസ്ത്രം ധരിക്കുന്നയാള്‍.
പോപ് ബാന്‍ഡായ ടേക്ക് ദാറ്റ് താരങ്ങളാണ് മുന്തിയ വേഷവിധാനരീതിയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.
യുഎസ് ഫാഷന്‍ ഡിസൈനര്‍ ടോം ഫോഡ്, ജെയിംസ് ബോണ്ട് താരം ഡാനിയേല്‍ ക്രെയ്ഗ്, എല്‍റ്റണ്‍ ജോണിന്റെ പങ്കാളി ഡേവിഡ് ഫര്‍ണിഷ് എന്നിവരാണ് മികച്ച വേഷധാരികളായ പത്തുപേരില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രമുഖര്‍.
ഫുട്‌ബോള്‍ താരം ഡേവിഡ് ബക്കാമിനും ആദ്യ പത്തില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications