കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനം ഭേദിയ്ക്കുന്ന പെരുമയുമായി ബുര്‍ജ് ദുബയ്

  • By Staff
Google Oneindia Malayalam News

Burj Dubai
ദുബയ്: മാനം ഭേദിയ്ക്കുന്ന പെരുമയുമായി ഭൂമിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ദുബയ്‌യുടെ വാതായനങ്ങള്‍ ലോകത്തിന് മുമ്പില്‍ തുറക്കുന്നു. ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കെട്ടിടത്തിന്റെ അളവുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടമകള്‍ രഹസ്യമാക്കി വെച്ചിരിയ്ക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് ദുബയ് പതിയ്ക്കുമ്പോഴാണ് നൂറ് കോടിയിലേറെ ഡോളര്‍ മുടക്കി ബുര്‍ജ് ദുബയ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കെട്ടിടം ലോകത്തിന് സമര്‍പ്പിയ്ക്കുന്നതിന് തൊട്ടുമുമ്പ് വരെ ഉയരം അധികൃതര്‍ രഹസ്യമാക്കിവെച്ചിരിയ്ക്കുകയാണെങ്കിലും ഇതിന്റെ രൂപകല്‍പകര്‍ പറയുന്നത് വിശ്വസിയ്ക്കാമെങ്കില്‍ 2625 അടിയ്ക്ക് മേല്‍ (800 മീറ്റര്‍) പോകുമെന്നാണ്.

ഇതിന് മുമ്പ് ലോകത്തിന്റെ അംബരചുംബിയായിരുന്ന തായ്‌പെയ് 101നെക്കാള്‍ ആയിരം അടി കൂടുതലാണിത്. 'തായ്‌പെയ് 101'ന്റെ ഉയരം 1671 അടിയാണ്. ഭൂമിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന പെരുമ മാത്രമല്ല 'ബുര്‍ജ് ദുബയ്' സ്വന്തമാക്കാന്‍ പോകുന്നത്. ഏറ്റവും ഉയരമേറിയ മനുഷ്യനിര്‍മിതവസ്തു കൂടിയാവും ഇത്. 2063 അടി ഉയരമുള്ള അമേരിക്കയിലെ വടക്കന്‍ ഡക്കോട്ടയിലുള്ള കെവിഎല്‍വൈ ടിവി ആന്റിനയാണ് ഇതുവരെ ഈ ബഹുമതി കൈയ്യടക്കി വെച്ചിരുന്നത്. നൂറോളം രാജ്യങ്ങളില്‍നിന്നുള്ള 160 കരാര്‍ കമ്പനികള്‍ ബുര്‍ജ് നിര്‍മാണത്തില്‍ പങ്കാളികളായി. ആറ് വര്‍ഷത്തിനിടെ 2.2 കോടി മണിക്കൂര്‍ മനുഷ്യപ്രയത്ത്തിന്റെ ഫലമാണ് കെട്ടിടം.

ബുര്‍ജ് ദുബയ് ഉള്‍പ്പെടുന്ന ഡൗണ്‍ടൗണ്‍ ദുബായ് പദ്ധതി മേഖലയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബയ് മാളും 50 നില കെട്ടിടത്തിന്റെ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ ജലധാരയായ ദുബയ് ഫൗണ്ടനും സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണനിലയവും നീന്തല്‍ക്കുളവും ഏറ്റവും ഉയരത്തില്‍ പോകുന്ന സര്‍വീസ് ലിഫ്റ്റുമെല്ലാം ബുര്‍ജ് ദുബയ്‌യുടെ പ്രത്യേകതകളായിരിക്കും.

പെരുമയുടെ നെറുകയില്‍ നില്‍ക്കുമ്പോഴും ബുര്‍ജ് ദുബയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ചെറുതല്ല. അടിമപ്പണിയിലൂടെയാണ് ബുര്‍ജ് ദുബയ് ഉയര്‍ന്നതെന്ന് മനുഷ്യാവകാശ സംഘടനകളും തൊഴിലാളി സംഘടനകളും ആരോപിയ്ക്കുന്നു. ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള തൊഴിലാളികള്‍ അഞ്ച് ഡോളറിന്റെ തുച്ഛമായ ദിവസക്കൂലിയിലാണ കെട്ടിടത്തിന് വേണ്ടി ദിവസം മുഴുവന്‍ ജോലിയെടുത്തതെന്ന് സണ്‍ഡേ ടൈംസ് പറയുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിയ്ക്കുക. 5900 കോടി രൂപ കടക്കെണിയില്‍പ്പെട്ട് നട്ടംതിരിയുന്ന എമാര്‍ പ്രോപ്പര്‍ട്ടീസാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെങ്കിലും ഉദ്ഘാടന മാമാങ്കം ഒരു ചരിത്രസംഭവമാക്കാനുള്ള ഒരുക്കത്തിലാണ് ദുബയ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X