കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേലിന്റെ വിവാദ ചിത്രം വീണ്ടും നെറ്റില്‍

  • By Staff
Google Oneindia Malayalam News

Michelle Obama
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയുട മോര്‍ഫ് ചെയ്ത വിവാദചിത്രം വീണ്ടും ഇന്റര്‍നെറ്റില്‍.

രണ്ടു മാസത്തിനുശേഷമാണ് മിഷേലിന്റെ മുഖം ചിമ്പാന്‍സിയുടെ മുഖമായി മോര്‍ഫ് ചെയ്ത ഈ ചിത്രം വീണ്ടും പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോള്‍ ഗൂഗിളിന്റെ ഇമേജ് സെര്‍ച്ചില്‍ മിഷേല്‍ ഒബാമ എന്ന് തിരഞ്ഞാല്‍ ആദ്യ ലഭിക്കുക മോര്‍ഫ് ചെയ്ത ഈ ചിത്രമാണ്.

ഒരിക്കല്‍ക്കൂടി വലിയ ഒച്ചപ്പാടുകള്‍ ഉണ്ടായെങ്കിലും ഈ ചിത്രം പിന്‍വലിക്കാന്‍ ഗൂഗിള്‍ ഇതുവരെ തയ്യാറാകാത്തത് വിവാദമായിട്ടുണ്ട്.

അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കും എന്ന കാരണത്താലാണ് ഗൂഗിള്‍ ഈ വിവാദ ചിത്രം പിന്‍വലിക്കാന്‍ തയ്യാറാകാത്തത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ട ഹോട്ട് ഗേള്‍സ് എന്ന ബ്‌ളോഗ് ഈ ചിത്രം പിന്‍വലിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X