Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ ടെന്പോ മറിഞ്ഞ് 16 മരണം

16 labourers killed in Maharashtra tempo tragedy
മുംബൈ: മഹാരാഷ്ട്രയിലെ ഷോലാപൂരിനടുത്ത് ടെമ്പോ വാന്‍ മറിഞ്ഞ് 16 കര്‍ഷക തൊഴിലാളികള്‍ മരിക്കുകയും 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ആറ് കുട്ടികളും അഞ്ച് സ്ത്രീകളും ഉള്‍പ്പെടുമെന്ന് പൊലീസ് അറിയിച്ചു.

കര്‍ണാടകയില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ ഏറെയും. ഷോലാപൂര്‍-അക്കാല്‍കോട്ട് ഹൈവേയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ദേശീയപാതയില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന ധാന്യച്ചാക്കുകള്‍ക്കിടയില്‍പ്പെട്ടാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ആദ്യമെത്തിയ ഗ്രാമീണരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ 18 പേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും പൊലീസ് അറിയിച്ചു.

വാനിന്റെ അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+